Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Job Scam

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 21 ല​ക്ഷം ത​ട്ടി: യു​വാ​വ് അ​റ​സ്റ്റി​ൽ

ചെ​റാ​യി: ക​സാ​ക്കി​സ്ഥാ​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി 21 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​മാ​ലൂ​ർ ത​ട്ടാം​പ​ടി ച​മ്പ​നി പ​റ​മ്പി​ൽ ര​വി​യു​ടെ മ​ക​ൻ ജി​ഷ്ണു ദേ​വ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യ ശേ​ഷം ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന പ​ല​പ്പോ​ഴാ​യി​ട്ടാ​ണ് ഇ​യാ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പ​ണ​വും ജോ​ലി​യും ഇ​ല്ലാ​തെ വ​ന്ന​പ്പോ​ൾ മു​ന​മ്പം പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​പ്പു​റം ആ​ക്ക​പ്പി​ള്ളി സ്റ്റീ​ഫ​ൻ എ​ന്ന​യാ​ളും ജി​ഷ്ണു ദേ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up